Latest Malayalam News - മലയാളം വാർത്തകൾ

യാത്രക്കാരില്ല ; രണ്ടുദിവസമായി സര്‍വീസ് നടത്താതെ നവകേരള ബസ്

No passengers; Navakerala bus not in service for two days

യാത്രക്കാരില്ലാത്തതിനെ തുടർന്ന് രണ്ട് ദിവസമായി സർവീസ് നടത്താതെ നവകേരള ബസ്. കോഴിക്കോട് -ബെംഗളൂരു റൂട്ടിലെ ഗരുഡ പ്രീമിയം ബസാണ് ബുധൻ, വ്യാഴം എന്നീ ദിവസങ്ങളില്‍ സർവീസ് നിർത്തിയത്. ഈ ആഴ്ച തിങ്കളാഴ്ച 55,000 രൂപയും ചൊവ്വാഴ്ച 14,000 രൂപയും ആയിരുന്നു ബസിന്റെ വരുമാനം. ബുധൻ, വ്യാഴം ദിവസങ്ങളില്‍ ബുക്കിങ് ഇല്ലാത്തതിനാല്‍ സർവീസ് ഒഴിവാക്കി. വെള്ളിയാഴ്ചയും അതിനുശേഷവും കോഴിക്കോട്ടുനിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും ബുക്കിങ് ഉള്ളതിനാല്‍ ബസ് സർവീസ് നടത്തുമെന്നാണ് കെഎസ്‌ആർടിസി അധികൃതർ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നവകേരള സദസ്സിനായി യാത്രനടത്തിയ ബസ് ചില മാറ്റങ്ങള്‍ വരുത്തി കഴിഞ്ഞ മെയ് അഞ്ച് മുതലാണ് കോഴിക്കോട് -ബംഗളൂരു റൂട്ടില്‍ സർവീസ് തുടങ്ങിയത്.

Leave A Reply

Your email address will not be published.