Latest Malayalam News - മലയാളം വാർത്തകൾ

17 വര്‍ഷം കഴിഞ്ഞ്‌ ഉണ്ടായ കുഞ്ഞ് മരിച്ചു, ‘പുറത്തേക്ക് വന്ന തല കെട്ടി’; ആരോഗ്യമന്ത്രിക്ക് കത്ത്

KERALA NEWS TODAY KOZHIKODE:കോഴിക്കോട്: പതിനേഴ് വര്‍ഷത്തെ കാത്തിരുപ്പിനൊടുവില്‍ പിറന്ന കുഞ്ഞിന്റെ മരണത്തിന് പിന്നാലെ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി അമ്മ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന കുഞ്ഞാണ് മരണപ്പെട്ടത്. ചികിത്സാപ്പിഴവ് സംഭവിച്ചെന്ന് നേരത്തേ കുടുംബം ആരോപിച്ചിരുന്നു. പുതുപ്പാടി കോരങ്ങല്‍ സ്വദേശികളായ ബിന്ദു- ബിനീഷ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.കഴിഞ്ഞ നാല് മാസത്തോളമായി കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നാണ് ചികിത്സാപ്പിഴവ് സംഭവിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ഡിസംബര്‍ 13ന് രാത്രി പ്രസവവേദനയെ തുടര്‍ന്ന് ബിന്ദുവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ തല പുറത്തു വന്നെന്ന് കാട്ടി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ കുട്ടി പുറത്തുവരാതിരിക്കാന്‍ ബിന്ദുവിന്റെ പാവാട വലിച്ചുകീറി കെട്ടുകയും ആംബുലന്‍സില്‍ കയറ്റിവിടുകയുമായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

മെഡിക്കല്‍ കോളേജില്‍ എത്തി പ്രസവിച്ചെങ്കിലും കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നു. ഇന്ന് പുലര്‍ച്ചെയാണ് കുഞ്ഞ് മരിച്ചത്. ചികിത്സാപ്പിഴവിന് കാരണക്കാരായവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അമ്മ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.