Latest Malayalam News - മലയാളം വാർത്തകൾ

‘എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ’; അമൃതയുടെ അമ്മ

KERALA NEWS TODAY KOCHI:കൊച്ചി: ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാനം റദ്ദാക്കിയതിനു പിന്നാലെ ഭർത്താവിനെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കാതെ പോയതിൽ മനംനൊന്ത് ഭാര്യ അമൃതയും കുടുംബവും. മോളെ കണ്ടിരുന്നുവെങ്കില്‍ ഈ ദുരന്തം വരില്ലായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ കാണിച്ചത് ക്രൂരതയല്ലെ എന്ന് അമൃതയുടെ അമ്മ ചോദിച്ചു. തൊട്ടടുത്ത ഏതെങ്കിലും ഫ്‌ളൈറ്റില്‍ കയറ്റിവിട്ടിരുന്നുവെങ്കില്‍, കാലില്‍ വീഴുന്നതുപോലെയാണ് സംസാരിച്ചത്. എന്നിട്ട് ആരും മൈന്റ് ചെയ്തില്ലെന്നും അമ്മ പറഞ്ഞു. സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസിനെതിരെ പരാതി നൽകുമെന്നും അമൃതയുടെ അമ്മ പ്രതികരിച്ചു.ഈ മാസം എട്ടാം തീയതിയായിരുന്നു മസ്ക്കറ്റിൽ കുഴഞ്ഞുവീണ് ആശുപത്രിയിലായ ഭർത്താവിൻ്റെ അരികിലേക്ക് പോകാൻ അമൃത ടിക്കറ്റ് എടുത്തത്. വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ക്യാൻസലായ വിവരം അറിഞ്ഞത്. ഒരുപാട് പറഞ്ഞതിനു പിന്നാലെയാണ് ഒൻപതാം തീയതിയ്ക്ക് ടിക്കറ്റ് തന്നത്. അതും ക്യാൻസലാവുകയായിരുന്നു. ഫ്ളൈറ്റ് ക്യാൻസലാവുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയില്ലായിരുന്നുെവന്ന് അമൃത റിപ്പോർട്ടറോട് പ്രതികരിച്ചിരുന്നു. ആശുപത്രി ആവശ്യത്തിനാണെന്നും ലഗേജ് പോലും കൊണ്ടുപോകണമെന്നില്ലെന്നും ഞങ്ങളെ മാത്രം പറഞ്ഞുവിട്ടാല്‍ മതിയെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരോട് പറഞ്ഞിരുന്നു. എട്ടാംതീയതിയും ഒന്‍പതാം തീയതിയുമാണ് പോകാന്‍ നിന്നിരുന്നത്. അത് ക്യാന്‍സലായിവേറെ ഒരു ഫ്‌ളൈറ്റുമില്ലായിരുന്നു കണക്ഷന്‍ ഫ്‌ളൈറ്റുപോലുമില്ലായിരുന്നുവെന്നും അമൃത പറഞ്ഞു.

Leave A Reply

Your email address will not be published.