KERALA NEWS TODAY MANJERI:
മലപ്പുറം മഞ്ചേരി കിടങ്ങഴിക്ക് സമീപം കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ. ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരും ഹെൽമറ്റ് ധരിച്ചിട്ടില്ല.ബൈക്ക് അമിത വേഗതയിൽ ആയിരുന്നു വെന്ന് ദൃക്‌സാക്ഷികൾ പകർത്തിയ ദൃക്‌സാക്ഷികൾ പറഞ്ഞു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. മലപ്പുറം മഞ്ചേരി കിടങ്ങഴിക്ക് സമീപത്ത് നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ.മുതിർന്ന ആൾ പുറകിൽ സിഗരറ്റ് വലിച്ച് ഇരുന്ന് കുട്ടിയെ കൊണ്ട് ബൈക്ക് ഓടിക്കുകയാണ്. രണ്ട് പേരും ഹെൽമറ്റ് ധരിക്കുകയും ചെയ്തിട്ടില്ല.ബൈക്കിന് പുറകിൽ യാത്ര ചെയ്ത കാർ യാത്രക്കാരാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ബൈക്ക് അമിത വേഗതയിലായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.