ENTERTAINMENT NEWS : നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന മലയാളി ഫ്രം ഇന്ത്യയിലെ ആദ്യഗാനം വൈറലാവുന്നു. കൃഷ്ണ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ഞായറാഴ്ചയാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. ട്രെൻഡിംഗിൽ ഒന്നാമതാണ് ഈ ഗാനമിപ്പോൾ. നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും അനശ്വര രാജനുമാണ് ഗാനരംഗത്തിൽ നിറഞ്ഞുനിൽക്കുന്നത്. വന്ദനത്തിലെ കവിളിണയിൽ കുങ്കുമമോ എന്ന പാട്ടിനെ ഓർമ്മിപ്പിക്കുന്നുണ്ട് ഗാനരംഗങ്ങൾ. മാജിക് ഫ്രെയിംസിന്റെ ബാനറിൽലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ഡിജോ ജോസ് ആന്റണിയാണ്. ജേക്സ് ബിജോയ് യുടെ സംഗീതത്തിൽ വിനീത് ശ്രീനിവാസനാണ് ഗാനമാലപിച്ചിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് ടിറ്റോ പി തങ്കച്ചനാണ്. ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും കൈകോർക്കുന്ന ചിത്രമാണിത്. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ. സുദീപ് ഇളമൻ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു.