Latest Malayalam News - മലയാളം വാർത്തകൾ

വീണ്ടും സർവ്വകാല റെക്കോർഡിട്ട് സ്വർണ്ണവില

KERALA NEWS TODAY :
വീണ്ടും സർവ്വകാല റെക്കോർഡിട്ട് സ്വർണ്ണവില. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 6080 രൂപയും, ഒരു പവൻ സ്വർണത്തിന്റെ വില 48,640 രൂപയുമാണ് വില. ഇന്നലെയും ഇതേ വിലയിൽ തന്നെയാണ് കച്ചവടം നടന്നത്. ആഗോളവിപണിയിലെ വിലക്കയറ്റമായിരുന്നു സ്വർണവില റെക്കോർഡ് വിലയിലേക്ക് കുതിച്ചുയരാൻ കാരണമായത്. 22 കാരറ്റ് സ്വർണത്തിന്റെ വില
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6080 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 6633 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4974 രൂപയുമാണ്.വെള്ളി വില:
കേരളത്തിൽ ഇന്ന് വെള്ളിയുടെ വിലയിൽ നേരിയ കുറവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു പവൻ വെള്ളിയുടെ വില 640 രൂപയുമാണ്.

Leave A Reply

Your email address will not be published.