ENTERTAINMENT NEWS :മുംബൈ: വികാസ് ബേല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ശെയ്ത്താന് ആറാം ദിവസത്തില്‍ ആഗോളതലത്തില്‍ 100 കോടി നേടി. അജയ് ദേവ്ഗൺ, ആർ മാധവൻ, ജ്യോതിക, ജാങ്കി ബോഡിവാല, അങ്കദ് രാജ് എന്നിവർ അഭിനയിച്ച ഈ ചിത്രം 2023-ൽ പുറത്തിറങ്ങിയ വാഷ് എന്ന ഗുജറാത്തി സിനിമയുടെ റീമേക്കാണ്. ഏകദേശം 65 കോടി രൂപ മുടക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചില്ലര്‍ പാര്‍ട്ടി, ക്യൂന്‍, സൂപ്പര്‍ 30 എന്നീ ചിത്രങ്ങളുടെ സംവിധായകനായ വികാസ് ബെലിന്റെ ആദ്യ ഹൊറര്‍ സൂപ്പര്‍ നാച്വറല്‍ സിനിമയാണ് ശൈത്താന്. റിലീസ് ദിനത്തില്‍ ചിത്രം 14.75 കോടിയാണ് ആഭ്യന്തര ബോക്സോഫീസില്‍ നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച ചിത്രം 18.75 കോടി നേടിയിരുന്നു. ഞായറാഴ്ച മികച്ച മൌത്ത് പബ്ലിസിറ്റി കിട്ടിയ ചിത്രം ബോക്സോഫീസില്‍ 20 കോടി നേടി. വികാസ് ബേല്‍ നേരത്തെ സംവിധാനം ചെയ്ത ഗണപത്: എ ഹീറോ ഈസ് ബോൺ. ബോക്സ് ഓഫീസ് ദുരന്തമായിരുന്നു. ചിത്രത്തിൽ ടൈഗർ ഷ്രോഫും കൃതി സനോണും അഭിനയിച്ചിരുന്നത്.100 കോടിയോളം മുടക്കിയ ചിത്രം ആകെ 13.02 കോടി മാത്രമാണ് കളക്ഷന്‍ നേടിയത്. ചിത്രം ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ നിന്നും 80.25 കോടിയും. വിദേശ ബോക്സോഫീസില്‍ നിന്നും 20 കോടിയും നേടിയിട്ടുണ്ട്. ആദ്യത്തെ വാരത്തില്‍ തന്നെ ചിത്രം ഇതിലൂടെ 100 കോടി കടന്നിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് എക്സിൽ എഴുതിയ റിവ്യൂ പ്രകാരം ചിത്രം ഗംഭീര ത്രില്ലറാണെന്നും ആകർഷകമായ പ്ലോട്ടാണെന്നും പ്രവചനാതീതമായ ട്വിസ്റ്റുകള്‍ ചിത്രത്തിന്റെ വലിയ പ്ലസ് പൊയന്റാണെന്ന് പറയുന്നു. ചിത്രത്തില്‍ മാധവന് അവതപരിപ്പിച്ച നെഗറ്റീവ് റോളിന് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. ചിത്രം ബോളിവുഡിലെ ഈ വര്‍ഷത്തെ ആദ്യത്തെ വലിയ ഹിറ്റായി മാറും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. വളരെക്കാലത്തിന് ശേഷമാണ് ഒരു ഹൊറര്‍ സൂപ്പര്‍ നാച്വറല്‍ ത്രില്ലറിന് ഇത്രയും വലിയ വിജയം ബോളിവുഡില്‍ ഉണ്ടാകുന്നത്.