Latest Malayalam News - മലയാളം വാർത്തകൾ

പത്തനംതിട്ടയില്‍ കാട്ടാന ആക്രമണം; രണ്ട് യുവാക്കൾക്ക് പരിക്ക്

KERALA NEWS TODAY THIRUVANANTHAPURAM:
പത്തനംതിട്ട: കാട്ടാന ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. പത്തനംതിട്ട മണിയാറിലാണ് സംഭവം ഉണ്ടായത്. കാട്ടാനയെ കണ്ട് ഭയന്ന് ഓടുന്നതിനിടയിലാണ് മണിയാർ കട്ടച്ചിറ സ്വദേശികളായ രഞ്ജു , ഉണ്ണി എന്നിവർക്ക് പരിക്കേറ്റത്. ഭയന്ന് ഓടിയതിനാൽ തന്നെ നേരിയ പരിക്കുകളെ യുവാക്കള്‍ക്കുള്ളു. ഇടുക്കി ചിന്നക്കനാലിലും കാട്ടാനയുടെ ആക്രമണം ഉണ്ടായി. ആക്രമണത്തില്‍ വീട് തകർന്നിട്ടുണ്ട്. ചിന്നക്കനാൽ 301 കോളനിയിൽ എത്തിയ കാട്ടാന ഗോപി നാഗന്റെ വീടാണ് തകർത്തത്. വീട്ടിൽ ആ സമയം ആളുകൾ ഇല്ലാത്തതിനാൽ ആളപായം ഉണ്ടായില്ല. ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു മുങ്ങി മരിച്ച ഗോപി നാഗന്റെ കുടുംബത്തിനാണ് കാട്ടാന ആക്രമണത്തിൽ ഇപ്പോൾ വീട് നഷ്ടമായിരിക്കുന്നത്. നാട്ടിലിറങ്ങിയ കാട്ടാന ചക്കകൊമ്പനാണെന്നാണ് ആദിവാസികൾ പറയുന്നത്. വന്യ ജീവി ആക്രമണങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരുന്നുണ്ട്.

Leave A Reply

Your email address will not be published.