Latest Malayalam News - മലയാളം വാർത്തകൾ

മലമ്പുഴ ഉദ്യാനം ഒരുങ്ങി, പുഷ്പമേള 23 മുതൽ; കണ്ണിനും മനസ്സിനും കുളിർമയേകും

KERALA NEWS TODAY PALAKKAD : പാലക്കാട്: കണ്ണിനും മനസ്സിനും കുളിർമയേകാൻ മലമ്പുഴ ഉദ്യാനത്തിൽ പുഷ്പമേള വരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന പുഷ്പമേളയ്ക്ക് ഈ മാസം 23ന് തുടക്കമാകും. 28 വരെ പുഷ്പമേള നീളും.പ്രത്യേകതരം ഫ്ലവർ ബഡ്സ്, വിവിധതരം പൂക്കൾ ഉൾപ്പെടുത്തി ഉദ്യാനം, ഓർക്കിഡ് ഫാം തുടങ്ങിയവ ഫ്ലവർ ഷോയിൽ ഉണ്ടാകും. ഉദ്യാനത്തിലെ തൊഴിലാളികൾ നട്ടുവളർത്തിയ ഓർക്കിഡ്, നാടൻ പൂക്കൾ എന്നിവ നിലവിൽ പ്രദർശനത്തിനൊരുക്കിയിട്ടുണ്ട്. രാവിലെ എട്ടുമുതൽ രാത്രി 8:30 വരെയാണ് പ്രവേശനം.സീനിയ, വിവിധ നിറത്തിലുള്ള ചെണ്ടുമല്ലി, റോസുകൾ, ഡെലീഷ്യ, കോസ്മോസ്, ഡാലിയ, സാൽവിയ, വാടാമല്ലി, ജമന്തി തുടങ്ങി 30 ഓളം വൈവിധ്യമാർന്ന പൂക്കൾ പ്രദർശനത്തിലുണ്ടാകും. ഉദ്യാനത്തിന്റെ മുൻവശത്ത് ഓർക്കിഡും മറ്റിടങ്ങളിൽ നാടൻപൂക്കളുമാണ് സജ്ജീകരിച്ചത്. ഒക്ടോബർ മുതൽ തൊഴിലാളികൾ നട്ടുവളർത്തിയ ചെടികളാണ് പ്രദർശിപ്പിക്കുക.പുഷ്പമേളക്ക് ആകർഷകമായി മലമ്പുഴ ആശ്രമം സ്‌കൂൾ, മലമ്പുഴ ലീഡ് കോളേജ്, മുണ്ടൂർ യുവക്ഷേത്ര കോളേജ്, ചിറ്റൂർ ഗവ. കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള 16 വിദ്യാർഥികൾ ഉദ്യാനത്തിനകത്ത് ചുമർചിത്രങ്ങൾ ഒരുക്കുന്നുണ്ട്. മേളയിൽ സ്വകാര്യ നഴ്സറികളിലെ പൂക്കളുടെ പ്രദർശനവും വിൽപനയും ഉണ്ടായിരിക്കും.

Leave A Reply

Your email address will not be published.