Latest Malayalam News - മലയാളം വാർത്തകൾ

വീണ വിജയൻ്റെ കമ്പനി എക്സാലോജിക്കിനെ കുരുക്കി ROCയുടെ നിർണായക റിപ്പോർട്ട്

KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം: വീണ വിജയൻ്റെ കമ്പനി എക്സാലോജിക്കിനെ കുരുക്കി ROCയുടെ നിർണായക റിപ്പോർട്ട്. ബംഗളൂരുവിലെ രജിസ്റ്റർ ഓഫ് കമ്പനീസിൻ്റെ വിവരങ്ങൾ പുറത്ത്. എക്സാലോജിക് – CMRL ഇടപാട് ദുരൂഹമെന്നാണ് ROC റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ROC ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാതെ എക്സാലോജിക്. കരാറിൻ്റെ വിശദാംശങ്ങൾ പോലും എക്സാലോജിക് ഹാജരാക്കിയില്ല, എക്സാലോജിക്കിൻ്റെ മറുപടിയിൽ ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് നൽകിയിരിക്കുന്നത്. തട്ടിപ്പും രേഖകളിൽ കൃത്രിമത്വവും കാണിച്ചു സെക്ഷൻ 447 448 പ്രകാരം നടപടിയെടുക്കാ, പിഴയും തടവുശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ എന്ന് ROC റിപ്പോർട്ടിൽ പരാമർശം. വിഷയത്തിൽ വിശദ അന്വേഷണം വേണമെന്നാണ് ROC യുടെ പ്രാഥമിക റിപ്പോർട്ട്. കമ്പനീസ് ആക്ട് 2013ന്റെ ലംഘനം എന്നും റിപ്പോർട്ട്. അതേസമയം ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാത്യു കുഴൽനാടൻ എംഎൽഎ. എക്സാലോജിക്കിനെതിരായ ROC റിപ്പോർട്ടിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ MLA. മുഖ്യമന്ത്രി മക്കൾക്ക് സൃഷ്ടിച്ച പ്രതിരോധം പൊളിഞ്ഞു. ഇടപാടുകളിൽ കൃത്യമായ മറുപടി നൽകാത്തതിനെ തുടർന്നാണ് കേന്ദ്ര അന്വേഷണമെന്നും പിണറായി വിജയൻ കേന്ദ്രസർക്കാരിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നുവെന്നും മാത്യു പറഞ്ഞു.

Leave A Reply

Your email address will not be published.