Latest Malayalam News - മലയാളം വാർത്തകൾ

വിഗ്രഹം ഉറപ്പിക്കൽ ചടങ്ങ് ഇന്ന് തുടങ്ങും; 18ന് സ്ഥാപനം

NATIONAL NEWS :അയോധ്യ രാമക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിൽ രാമവിഗ്രഹം ഉറപ്പിക്കുന്ന ചടങ്ങിന് ഇന്ന് തുടക്കമാകും. ജനുവരി 18നാണ് വിഗ്രഹസ്ഥാപനം നടക്കുക. പ്രതിഷ്ഠാ ചടങ്ങ് 22നാണ് വെച്ചിരിക്കുന്നത്. ജനുവരി പതിനെട്ടിന് വിഗ്രഹം ഗർഭഗൃഹത്തില്‍ നിർണയിച്ചിരിക്കുന്ന സ്ഥാനത്ത് ഉറപ്പിക്കുകയാണ് ചെയ്യുക. 22ന് ഉച്ചയ്ക്ക് 12.20നാണ് പ്രതിഷ്ഠാ മുഹൂർത്തം. വാരാണസിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡ് ആണ് മുഹൂർത്തങ്ങൾ നിശ്ചയിക്കുന്നത്.ഇന്ന് തുടങ്ങുന്ന ചടങ്ങുകൾ ജനുവരി 21 വരെ നീളും. ജനുവരി 20നും 21നും പൊതുജനങ്ങൾക്ക് ദർശനമുണ്ടായിരിക്കില്ല.150-200 കിലോഗ്രാം വരെ ഭാരമുണ്ടായിരിക്കും വിഗ്രഹത്തിന് എന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.അതെസമയം രാമവിഗ്രഹ പ്രതിഷ്ഠാദിനം വലിയ സംഭവമാക്കി മാറ്റാനുള്ള പ്രചാരണങ്ങൾ ബിജെപിയും ആർഎസ്എസ്സും കൊഴുപ്പിക്കുകയാണ്. രാജ്യത്തെമ്പാടും പ്രമുഖർക്ക് അക്ഷതം കൈമാറിയുള്ള പ്രചാരണമാണ് ആർഎസ്എസ് നടത്തുന്നത്.

Leave A Reply

Your email address will not be published.