Latest Malayalam News - മലയാളം വാർത്തകൾ

13 വര്‍ഷമായി ഒളിവില്‍; അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി പിടിയില്‍

KERALA NEWS TODAY KANNUR:കണ്ണൂര്‍: അധ്യാപകന്‍ കൈ വെട്ടിയ കേസിലെ ഒന്നാംപ്രതി പിടിയില്‍. പ്രൊഫ ടിജെ ജോസഫിന്‍റെ കൈ വെട്ടിയ കേസിലെ ഒന്നാംപ്രതിയായ സവാദാണ് പിടിയിലായത്. 13 വര്‍ഷമായി ഒളിവിലായിരുന്ന സവാദിനെ കണ്ണൂരിലെ മട്ടന്നൂരില്‍ നിന്നാണ് എന്‍ഐഎ പിടികൂടിയത്. ടിജെ ജോസഫിന്‍റെ കൈ വെട്ടിയത് സവാദാണ്.പ്രതിയെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥരെ പ്രൊഫ. ടിജെ ജോസഫ് അഭിനന്ദിച്ചു. ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ അന്വേഷണം പോയിട്ടില്ലെന്നും ടിജെ ജോസഫ് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് പിടിയിലായ സവാദ്. സവാദിനെ എന്‍ഐഎ കൊച്ചിയിലെത്തിച്ചതായി സൂചന. ഇന്ന് വൈകീട്ട് സവാദിനെ കോടതിയില്‍ ഹാജരാക്കും. 2010 ജൂലൈ 10 നാണ് അധ്യാപകന്‍റെ കൈവെട്ടിയത്.12 വർഷം മുൻപ് ഒരു ജൂലൈയിലായിരുന്നു ഞായറാഴ്ച കുർബാന കഴിഞ്ഞ് കുടുംബത്തോടാപ്പം വീട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങിയ ജോസഫ് മാഷിനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. മൂർച്ചയുള്ള ആയുധം കൊണ്ട് അദ്ദേഹത്തിൻ്റെ വലതുകൈ അവർ മുറിച്ചു മാറ്റി. തൊടുപുഴ ന്യൂമാൻ കോളജിലെ മലയാള വിഭാഗം തലവനായിരുന്ന ടി ജെ ജോസഫ് തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനെ അവഹേളിക്കുന്ന പരാമർശം ഉണ്ടായിരുന്നു എന്നതായിരുന്നു അദ്ദേഹം നേരിട്ട ആക്രമണം.

Leave A Reply

Your email address will not be published.