Latest Malayalam News - മലയാളം വാർത്തകൾ

ദിണ്ടിഗൽ ജില്ലയിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

NATIONAL NEWS – ദിണ്ടിഗൽ ജില്ലയിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് അപകടം.
ഒരാൾ മരിച്ചു. പഴനിക്ക് സമീപം ആയക്കുടി ബൈപാസ് റോഡിലാണ് അപകടമുണ്ടായത്.
ട്രാവലറും പാർക്ക് ചെയ്തിരുന്ന ലോറിയും കൂട്ടിയിടിച്ച് കർണാടക ബെല്ലാരി സ്വദേശി സന്ദീപാണ് മരിച്ചത്.

കർണാടകയിൽ നിന്ന് രാമേശ്വരത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ പത്തിലധികം പേരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Leave A Reply

Your email address will not be published.