KERALA NEWS TODAY – കണ്ണൂര്‍: അഴീക്കോട് ചാല് ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മുണ്ടേരി സ്വദേശി മുനീസ് ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
ഫുട്ബോൾ കളിക്കുന്നതിനായി ബീച്ചിലെത്തിയതായിരുന്നു മുനീസും സംഘവും.
പിന്നാലെ, കടലിൽ കുളിക്കാനിറങ്ങിയപ്പോൾ രണ്ട് യുവാക്കൾ തിരയിൽപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഫെെസീർ നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടമുണ്ടായതിന് പിന്നാലെ ലെെഫ് ഗാർഡ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മുനീസിനെ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയായിരുന്നു യുവാവിന്റെ മരണം.