Latest Malayalam News - മലയാളം വാർത്തകൾ

ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി

KERALA NEWS TODAY KOCHI :കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പുതുവത്സര ആഘോഷളിൽ ഒന്നെന്ന ഖ്യാതി കൊച്ചിൻ കാർണിവലിന് (FortKochi Carnival) സ്വന്തമാണ്. ഇക്കുറി കടുത്ത നിയന്ത്രണങ്ങൾക്കിടയിലും റെക്കോർഡിട്ട് പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് കൊച്ചിൻ കാർണിവൽ സംഘാടകർ.കൊച്ചിൻ കാർണിവലിനൊരു മുഖമുണ്ടെങ്കിൽ അത് പപ്പാഞ്ഞിയുടേതാണ്. പുതുവർശം ആഘോഷിക്കാൻ കൊച്ചിയിൽ എത്തുന്നവരുടെ ക്യാമറയിലും സോഷ്യൽ മീഡിയയിലും എല്ലാം നിറയുന്നത് ഈ വലിയ, കത്തുന്ന അപ്പൂപ്പനാണ്.

കഴിഞ്ഞ പുതുവർഷത്തലേന്ന് 65 അടി ഉയരമുള്ള പപ്പാഞ്ഞിയായിരുന്നു. ഇക്കുറി 2024നെ വരവേൽക്കാൻ ഉപയോഗിക്കുന്ന പപ്പാഞ്ഞിക്ക് 80 അടി ഉയരമുണ്ടെന്ന് നിർമാണ ചുമതലയുള്ള ഗോഡ്സൺ പറയുന്നു. കഴിഞ്ഞ ആറ് വർഷമായി പപ്പാഞ്ഞിയെ നിർമ്മിച്ച് പരിചയമുണ്ട്, ബോൾഗാട്ടി സ്വദേശിയായ ഗോഡ്സണിന്റെ ഉടമസ്ഥതയിലുള്ള ‘ഗോഡ്സൺ എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻസിന്’. 31ന് ഉച്ചയോടെ പരേഡ് ഗ്രൗണ്ടിൽ കൂറ്റൻ പപ്പാഞ്ഞി ഉയർന്നു

Leave A Reply

Your email address will not be published.