Latest Malayalam News - മലയാളം വാർത്തകൾ

പാലക്കാട് മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങിക്കിടന്ന മൂന്നുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; 77കാരന്‍ കസ്റ്റഡിയില്‍

KERALA NEWS TODAY PALAKKAD:
പാലക്കാട്: റോഡരികില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നുവയസ്സുകാരിയെ ലൈംഗിക പീഡനത്തിനരയാക്കിയ 77 കാരന്‍ പോലീസ് കസ്റ്റഡിയില്‍. വില്ലൂന്നി സ്വദേശിയായ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.കുട്ടി അപകടനില തരണം ചെയ്‌തെന്നും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുമെന്നും പോലീസ് അറിയിച്ചു. മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേക്ക് കൊണ്ടുപോയാണ് ചൂഷണത്തിനിരായാക്കിയത്. ഉടന്‍തന്നെ കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു അതിക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ 77 കാരനെ തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

Leave A Reply

Your email address will not be published.