OBITUARY NEWS PATHANATHITTA: ശ്രീനഗര്‍: കശ്മീരിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കശ്മീരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് ചിറ്റൂര്‍ നെടുങ്ങോട് സ്വദേശി മാധവന്റെ മകന് മനോജ് (25) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവര്‍ അഞ്ചായി. കശ്മീരിലെ സോസൗറയിലെ എസ്കെഐഎംഎസ് ആശുപത്രിയില്‍ മനോജിന് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു. എംഎല്‍എയും വൈദ്യുതി വകുപ്പ് മന്ത്രിയുമായ കെ കൃഷ്ണന്‍കുട്ടി മുഖ്യമന്ത്രിയുമായി സംസാരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍ മരിച്ച നാല് സുഹൃത്തുക്കളുടെ സംസ്കാരം വെള്ളിയാഴ്ച ചിറ്റൂര്‍ മന്തക്കാട് പൊതുശ്മശാനത്തില്‍ നടത്തിയിരുന്നു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്നേഷ് എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞദിവസം സംസ്കരിച്ചത്. പ്രത്യേകം സജ്ജമാക്കിയ വിമാനത്തിലാണ് ശ്രീനഗറിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന നാല് മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുവന്നത്.