KERALA NEWS TODAY KOCHI:കൊച്ചി: ഐസിയുവില്‍ ചികിത്സയിലുള്ള യുവതിയുടെ കുഞ്ഞിന് മുലയൂട്ടി പോലീസുകാരി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഐസിയുവില്‍ അഡ്മിറ്റായ പാറ്റ്ന സ്വദേശിനിയുടെ നാല് കുട്ടികളെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പോലീസുകാരിയുടെ മാതൃസ്നേഹം വിവരിച്ച് മന്ത്രി വി ശിവന്‍കുട്ടി എറണാകുളത്ത് നിന്നൊരു സ്നേഹ വാര്‍ത്തയെന്ന തലക്കെട്ടോടെ വീഡിയോ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.നാലുകുട്ടികളില്‍ മൂന്നുപേര്‍ക്കും ആഹാരം വാങ്ങി നല്കിയപ്പോള് നാലുമാസം പ്രായമായ കുഞ്ഞിന് എന്ത് നല്‍കുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് കൊച്ചുകുഞ്ഞുള്ള ആര്യ മുന്നോട്ടുവന്ന് കുഞ്ഞിന് മുലയൂട്ടിയത്. മാതൃസ്നേഹം നുണഞ്ഞ് കുഞ്ഞുറങ്ങുമ്പോള്‍ ഒരു സ്നേഹ പ്രപഞ്ചം തന്നെയാണ് ഉണ്ടായതെന്നും കുട്ടികളെ പിന്നീട് ശിശുഭവനിലേക്ക് മാറ്റിയെന്നും മന്ത്രി പറഞ്ഞു.