KERALA NEWS TODAY – കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.
വിപണിയില്‍ 34 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. വളയരൂപത്തിലാക്കിയ സ്വര്‍ണം ക്രീമില്‍ പൂഴ്ത്തി ഗ്രീന്‍ ചാനല്‍വഴി കടത്താനായിരുന്നു ശ്രമം.
സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിനി സാലിയെ കസ്റ്റംസ് പിടികൂടി. ഇറ്റലിയില്‍നിന്ന് ദോഹ വഴിയാണ് ഇവർ നെടുമ്പാശ്ശേരിയില്‍ എത്തിയത്.
640 ഗ്രാം വരുന്ന നാല് വളകളാണ് പിടികൂടിയത്.