KERALA NEWS TODAY – ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള സർക്കാർ സുപ്രീംകോടതിയില്‍.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ റിട്ട് ഹര്‍ജി ഫയല്‍ചെയ്തത്.
ബുധനാഴ്ച രാത്രി സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ന്റിങ് കോണ്‍സല്‍ സി.കെ ശശിയാണ് റിട്ട് ഹര്‍ജി ഫയൽചെയ്തത്.
ഗവര്‍ണര്‍ സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്നും ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് കേരളം റിട്ട് ഹര്‍ജി ഫയല്‍ചെയ്തത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.