Latest Malayalam News - മലയാളം വാർത്തകൾ

‘ചിയാൻ 62’-മായി വിക്രം, സോഷ്യൽ മീഡിയയിൽ തരംഗമായി അനൗൺസ്‌മെന്റ് വീഡിയോ

ENTERTAINMENT NEWS-തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രമിന്റെ അറുപത്തിരണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ച് പ്രമുഖ നിർമ്മാതാക്കളായ എച്ച് ആർ പിക്ചേഴ്സ്.
പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ്, വൻ ജനപ്രീതിയാർജ്ജിച്ച ചിത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എസ്.യു.അരുൺ കുമാറാണ് ചിയാൻ 62 സംവിധാനം ചെയ്യുന്നത്.

ട്രൈലെർ പോലെ തന്നെ തോന്നിക്കുന്ന അനൗൺസ്‌മെന്റ് വീഡിയോ മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.
ഒരു ദിവസത്തിനുള്ളിൽ പതിനെട്ടു ലക്ഷത്തോളം കാഴ്ചക്കാരുമായി യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിലാണ് ചിയാൻ 62 പ്രഖ്യാപന വീഡിയോ.

പ്രമുഖ നിർമ്മാണ കമ്പനിയും വിതരണ കമ്പനിയുമായ എച്ച്ആർ പിക്‌ചേഴ്‌സിന് വേണ്ടി റിയ ഷിബു നിർമ്മിക്കുന്ന ‘ചിയാൻ 62’ തീവ്രവും ആകർഷകവുമായ ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കും.
ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് സംഗീത സംവിധാനം നിർവഹിക്കും. ചിത്രം 2024 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.

ധ്രുവനച്ചത്തിരം, തങ്കലാൻ എന്നിവയാണ് വിക്രമിന്റേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങൾ. സിനിമയുടെ ആദ്യ അധ്യായത്തിലെ രംഗങ്ങൾ അടങ്ങുന്ന ‘ചിയാൻ 62’ ന്റെ ഔദ്യോഗിക പ്രഖ്യാപന വീഡിയോയിൽ അതീവ ത്രില്ലിലാണ്. മികച്ച അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഓ : പ്രതീഷ് ശേഖർ.

Leave A Reply

Your email address will not be published.