KERALA NEWS TODAY – കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 12 വയസ്സുള്ള കുട്ടിയ്ക്ക് 95 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. ചികിത്സയിലുള്ള 53 വയസ്സുള്ള ഒരാള്‍ക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
കുട്ടിയുടെ അമ്മയും സഹോദരനും ചികിത്സയിലുണ്ട്. ഇവര്‍ക്ക് കൈകളിലും കാലുകളിലും ഗുരുതരമല്ലാത്ത പൊള്ളലാണ് ഉള്ളതെന്നും മന്ത്രി പി. രാജീവിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി പറഞ്ഞു.
ചികിത്സയിലുള്ള എല്ലാവര്‍ക്കും പൊള്ളല്‍ മാത്രമാണുള്ളതെന്നും മറ്റ് പരിക്കുകളില്ലെന്നുമാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. സാധ്യമായ എല്ലാ ചികിത്സകളും അപകടത്തില്‍പ്പെട്ടവര്‍ക്ക് നല്‍കും. സ്വകാര്യ ആശുപത്രികളുടെ സഹകരണവുമുണ്ട്.
14 അംഗ മെഡിക്കല്‍ ബോര്‍ഡാണ് രൂപവത്കരിക്കുക. പ്ലാസ്റ്റിക് സര്‍ജന്‍മാരുള്‍പ്പടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെ സംഘവും കളമശ്ശേരി മെഡിക്കല്‍ കോളേജിലത്തിയിട്ടുണ്ട് ലഭ്യമായ എല്ലാ ആധുനിക ചികിത്സയും പരിക്കേറ്റവര്‍ക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചു.