ENTERTAINMENT NEWS-മുപ്പത്തിയാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചു.
‘കെ.എച്ച് 234’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ കമൽഹാസന്റെ പിറന്നാൾ ദിനമായ നവംബർ ഏഴിന് പുറത്തിറക്കും.
ഒരു ടെലിവിഷൻ പരിപാടിക്കിടെ കമൽഹാസൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് വേഷമിടുന്നത്. കമലിന്റെ 234-ാം ചിത്രമാണിത്. തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. മണിരത്‌നത്തോടൊപ്പമുള്ള തൃഷയുടെ മൂന്നാമത്തെ ചിത്രമാണിത്. ‘യുവ’, ‘പൊന്നിയിന്‍ സെല്‍വന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ തൃഷ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കമല്‍ ഹാസനൊപ്പം ‘തൂങ്കാ വനം’, ‘മന്മദന്‍ അമ്പ്’ എന്നീ ചിത്രങ്ങളില്‍ തൃഷ അഭിനയിച്ചിട്ടുണ്ട്. ‘പൊന്നിയിന്‍ സെല്‍വനി’ല്‍ ജയം രവിയും ‘ഓകെ കണ്‍മണി’യില്‍ ദുല്‍ഖറും മണിരത്‌നത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണിരത്‌നം, ജി മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് കെഎച്ച് 234 നിര്‍മ്മിക്കുന്നത്.