Latest Malayalam News - മലയാളം വാർത്തകൾ

ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ജോസ് കെ മാണി

POLITICAL NEWS THIRUVANATHAPURAM :ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. അത് നിർവഹിക്കുന്നതിലാണ് ശ്രദ്ധ എന്നും ജോസ് കെ മാണി പറഞ്ഞു. ഒരു കാരണവശാലും ലോക്‌സഭയിലേക്ക് കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ഥി വിഭാഗത്തിന്റെ സാന്നിധ്യം കുറവാണെന്നും എസ്എഫ്ഐ കേരള കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗത്തെ അടിച്ചമര്‍ത്തുന്നുവെന്നുമുള്ള ആരോപണം വ്യാജമാണെന്നും ജോസ് കെ മാണി പറഞ്ഞു.
അങ്ങനെയൊരു അഭിപ്രായം ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും തെറ്റായ വാര്‍ത്തകള്‍ വരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാമ്പസുകളിലും എല്‍ഡിഎഫ് ഒറ്റക്കെട്ടായി പോകണം. പലയിടത്തും അങ്ങനെ പോകുന്നില്ല. ഇക്കാര്യം മുന്നണിയുടെ ശ്രദ്ധയില്‍പ്പെടുത്താറുമുണ്ട്. സ്റ്റുഡന്റ്‌സ് വിങ്ങിലും ഒരുമിച്ചു പോകണമെന്നാണ് ആഗ്രഹം. ചിലയിടങ്ങളില്‍ ആ സാഹചര്യം വരുന്നില്ലെന്ന വിഷമമുണ്ടെന്നും ഒരുമിച്ചു വരുമെന്നാണ് പ്രതീക്ഷയെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.