Latest Malayalam News - മലയാളം വാർത്തകൾ

ഒറ്റക്കൊമ്പനെ കാണാന്‍ പോകാം; കാസിരംഗ നാഷണല്‍ പാര്‍ക്ക് സഞ്ചാരികള്‍ക്കായി തുറക്കുന്നു

NATIONAL NEWS-വൈല്‍ഡ് ലൈഫ് പ്രേമികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായ അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്ക് ഒക്ടോബര്‍ 15 ഞായറാഴ്ച പൊതുജനങ്ങള്‍ക്കായി വീണ്ടും തുറക്കും.
നിലവിലെ കാലാവസ്ഥയും റോഡുകളുടെ സാഹചര്യവും പരിഗണിച്ച് രണ്ട് റേഞ്ചുകളിലെ ജീപ്പ് സഫാരി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അസം വൈല്‍ഡ് ലൈഫ് ഡിവിഷനാണ് ഇക്കാര്യം അറിയിച്ചത്.

കാസിരംഗ, കൊഹോറ വെസ്റ്റേണ്‍ എന്നീ റെയ്ഞ്ചുകളിലെ ജീപ്പ് സര്‍വീസാണ് അനുവദിച്ചിട്ടുള്ളത്.
ഈ റെയ്ഞ്ചുകളും എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ശേഷം അടയ്ക്കും.
ബ്രഹ്‌മപുത്ര നദിയിലെ വെള്ളപ്പൊക്ക മുന്നറിയിപ്പിനെ തുടര്‍ന്നാണ് കാസിരംഗയില്‍ സഞ്ചാരികളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ലോകത്തെ തന്നെ പ്രധാന വന്യജീവിസങ്കേതങ്ങളുടെ പട്ടികയില്‍ ഇടംനേടിയ വനമാണ് കാസിരംഗ. ബ്രഹ്‌മപുത്രാ നദിക്കരയിലാണ് കാസിരംഗ സ്ഥിതിചെയ്യുന്നത്. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗമാണ് കാസിരംഗയില്‍ സംരക്ഷിക്കപ്പെടുന്ന പ്രധാനമൃഗം. ലോകത്തിലെ അത്യപൂര്‍വങ്ങളായ വന്യജീവികളുടെ താവളം എന്ന നിലയ്ക്ക് യുനെസ്‌കോയുടെ ലോക പൈതൃകസ്ഥലം എന്ന അംഗീകാരത്തിന് ഈ ദേശീയ ഉദ്യാനം അര്‍ഹമായിട്ടുണ്ട്.

ഗോള്‍ഡന്‍ ലങ്കുര്‍ കുരങ്ങുകള്‍. ബംഗാള്‍ ഫ്ലോറിക്കന്‍ പക്ഷികള്‍, പിഗ്മി ഹോഗ് എന്ന പന്നിവര്‍ഗം, വെളുത്ത തലയും ചിറകുകളോടും കൂടിയ വൈറ്റ് വിങ്ഡ് വുഡ് ഡക്ക് എന്നിങ്ങനെ അപൂര്‍വ പക്ഷിമൃഗാദികളെ കാസിരംഗയില്‍ കാണാനാകും. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയിലും കാസിരംഗ ഇടം നേടിയിട്ടുണ്ട്.

Leave A Reply

Your email address will not be published.