NATIONAL NEWS-ജയ്പുര്‍ : രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുനഃക്രമീകരിച്ചു.
നവംബര്‍ 23-ല്‍നിന്ന് നവംബര്‍ 25-ലേക്കാണ് വോട്ടെടുപ്പ് മാറ്റിയത്.
വളരെയേറെ വിവാഹങ്ങൾ നടക്കുന്ന ദിവസമായതിനാലാണ് തീയതിയിൽ മാറ്റംവരുത്തിയത്.
നേരത്തെ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്ന നവംബര്‍ 23-ാം തീയതിയാണ് ഇക്കൊല്ലത്തെ ‘ദേവ ഉഠനി ഏകാദശി’.
ഈ ദിവസം ഒരുപാട് വിവാഹങ്ങളും സാമൂഹിക ഒത്തുചേരലുകളും നടക്കാറുണ്ട്.
അതിനാൽ നിരവധി പേർക്ക് വോട്ട് രേഖപ്പെടുത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ ഇടയുണ്ട്. ഇക്കാരണം മുന്‍നിര്‍ത്തി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, സാമൂഹികസംഘടനകള്‍ തുടങ്ങിയവരില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനങ്ങള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തീയതി പുനഃക്രമീകരിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.