Latest Malayalam News - മലയാളം വാർത്തകൾ

മൂവാറ്റുപുഴയില്‍ പോലീസുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

KERALA NEWS TODAY – എറണാകുളം: മൂവാറ്റുപുഴയിൽ പോലീസുകാരനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ സിപിഒ ജോബി ദാസ്(48) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂവാറ്റുപുഴ റാക്കാടുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. കടുത്ത മാനസിക സമ്മര്‍ദ്ദവും സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ഉപദ്രവവുമാണ് ജോബി ദാസിനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ആത്മഹത്യാകുറിപ്പില്‍ നിന്ന് ലഭിക്കുന്ന സൂചന.
തന്‍റെ മരണത്തിന് കാരണക്കാരായ പോലീസുകാരുടെ പേരുകളും ആത്മഹത്യാ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.