Latest Malayalam News - മലയാളം വാർത്തകൾ

ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസ് ട്രക്കില്‍ ഇടിച്ച് 39 പേർക്ക് പരിക്ക്

NATIONAL NEWS – മധ്യപ്രദേശ് : ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസ് നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിച്ച് 39 പേര്‍ക്ക് പരിക്കേറ്റു.
മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയിലാണ് സംഭവം. പ്രധാനമന്ത്രി മോദി അതിഥിയായെത്തുന്ന ബിജെപി പ്രവര്‍ത്തകരുടെ മെഗാ സഭ, ‘കാര്യകര്‍ത്താ മഹാകുംഭ’ത്തിനായി ഭോപ്പാലിലേക്ക് പോകവെ, കസ്രവാഡിന് സമീപം രാത്രി വൈകിയാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഖപര്‍ജംലി, രൂപ്ഗഢ്, ഭഗവാന്‍പുരയിലെ റായ് സാഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകരാണ് ബസില്‍ ഉണ്ടായിരുന്നത്.
ജനസംഘം സഹസ്ഥാപകന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തില്‍ സംസ്ഥാനത്തുടനീളം നടത്തിയ ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്രകളുടെ ഔപചാരികമായ സമാപനത്തോടനുബന്ധിച്ചാണ് ‘കാര്യകര്‍ത്താ മഹാകുംഭ്’ സംഘടിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.