Latest Malayalam News - മലയാളം വാർത്തകൾ

ഇന്ത്യയുമായുള്ള ബന്ധം പ്രധാനം, നിജ്ജറിന്റെ കൊലപാതകത്തിൽ അന്വേഷണം തുടരും

NATIONAL NEWS-ന്യൂഡൽഹി : ഖലിസ്ഥാനി ഭീകരന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യ–കാനഡ തർക്കം രൂക്ഷമാകുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്നു വ്യക്തമാക്കി കാനഡ പ്രതിരോധമന്ത്രി ബിൽ ബ്ലയർ.
ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാൽ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ അന്വേഷണം തുടരുമെന്നും ബ്ലയർ വിശദീകരിച്ചു.
ദ വെസ്റ്റ് ബ്ലോക്കിന് നൽകിയ അഭിമുഖത്തിലാണു ബിൽ ബ്ലയറിന്റെ പ്രതികരണം.

ഇൻഡോ-പസഫിക് ബന്ധം കാനഡയ്ക്കു നിർണായകമാണ്.
ഹർദിപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിയാണെന്നു തെളിഞ്ഞാൽ, രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിച്ചതിൽ ആശങ്കയുണ്ടാവുമെന്നും ബിൽ ബ്ലയർ വ്യക്തമാക്കി.

Leave A Reply

Your email address will not be published.