KERALA NEWS TODAY-കൊച്ചി: അങ്കമാലിയിൽ ഇന്ന് രാവിലെ പിക്കപ്പ് വാൻ ഇടിച്ചു രണ്ട് സ്ത്രീകൾ മരിച്ചു. അത്താണിയിലെ കാംകോ ക്യാന്റീൻ ജീവനക്കാരായ ഷീബ,മറിയം എന്നിവരാണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ ജോലിക്ക് പോകുമ്പോൾ ആയിരുന്നു അപകടം.
റോഡ് മുറിച്ചു കിടക്കുന്നതിനിടെ തമിഴ്നാട്ടിൽ നിന്ന് ആലുവ ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ വന്ന് ഇടിക്കുകയായിരുന്നു.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനത്തിന്റെ ഡ്രൈവറായ വേലുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു .
പോസ്റ്റു മാർട്ടത്തിനുശേഷം മൃതശരീരം ബന്ധുകൾക്ക് വിട്ടുകൊടുക്കും.