KERALA NEWS TODAY – കൊച്ചി: 2023-2024 അധ്യായന വര്‍ഷത്തില്‍ സ്കൂളുകളിലെ പ്രവൃത്തി ദിവസങ്ങൾ 205 ആക്കി കുറച്ച സംഭവത്തില്‍ സര്‍ക്കാര്‍ പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ഹൈക്കോടതി.
സര്‍ക്കാരിന്റെ പുതിയ വിദ്യഭ്യാസ കലണ്ടര്‍ ചോദ്യംചെയ്ത് മൂവാറ്റുപുഴ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ നല്കിയ ഹര്‍ജിയിലാണ് നടപടി.
പ്രവൃത്തിദിനം കുറച്ചത് വിദ്യാര്‍ഥികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്നും സിലബസ് പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടാകുമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
സ്കൂള്‍ പ്രവൃത്തി ദിനം നേരത്തെ 210 ആയിരുന്നു. വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് 205 ആക്കി കുറച്ചത്.
അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ ഇത്തരമൊരു നിലപാട് എടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രവൃത്തി ദിനം കുറയ്ക്കാന്‍ തീരുമാനിച്ചത്.
ഇതിനെതിരേയാണ് എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ കോടതിയെ സമീപിച്ചത്.