Latest Malayalam News - മലയാളം വാർത്തകൾ

അബ്ദുൾ നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്; കൊല്ലത്തെ വീട്ടിലേക്ക് പോകാം

Kerala News Today-ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി ഇളവ് ചെയ്തു.
അദ്ദേഹത്തിന് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീം കോടതി അനുവാദം നൽകി.
ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി.
15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാകണം.
ഇത് സംബന്ധിച്ച റിപ്പോർട്ട് കർണാടക പോലീസിന് കൈമാറണം.
കേരളത്തിലേക്ക് മഅദനിക്ക് കർണാടക പോലീസ് അകമ്പടി നൽകേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.

കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യമാണെന്ന് സുപ്രിം കോടതി വിലയിരുത്തി.
സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് മദിനയുടെ ഹർജിയിലെ വാദങ്ങൾ കൂടി പരിഗണിച്ച് സുപ്രിം കോടതി ജാമ്യം ഇളവ് ചെയ്തിരിക്കുന്നത്.
പിതാവിനെ കാണാൻ അനുമതി നൽകിയിരുന്നു. ചികിത്സയിൽ ആയതിനാൽ കാണാൻ കഴിഞ്ഞില്ല. മദനിയുടെ ചികിത്സയ്ക്കും കോടതി അനുമതി നൽകി.

എന്നാല്‍ വിചാരണ കോടതി ആവശ്യപ്പെടുമ്പോള്‍ ബെംഗളൂരുവിലെ കോടതിയില്‍ എത്തണമെന്നും ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, എം.എം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
സാധാരണ മദനി കേരളത്തിലേക്ക് പോകുമ്പോള്‍ കര്‍ണാടക പോലീസിൻ്റെ അകമ്പടി സുപ്രീം കോടതി നിര്‍ദേശിക്കാറുണ്ടായിരുന്നു.
എന്നാല്‍ ഇത്തവണ അത്തരം ഒരു നിബന്ധന കോടതി മുന്നോട്ട് വച്ചിട്ടില്ല. മദനിക്ക് സുരക്ഷ ഉറപ്പാക്കണം എന്ന് കേരള പോലീസിനോടും നിര്‍ദേശിച്ചിട്ടില്ല.

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.