Latest Malayalam News - മലയാളം വാർത്തകൾ

കോഴിക്കോട്ടെ എഐ തട്ടിപ്പ്: നഷ്ടമായ മുഴുവന്‍ തുകയും വീണ്ടെടുത്തെന്ന് പോലീസ്

Kerala News Today-കോഴിക്കോട്: കോഴിക്കോട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി തട്ടിപ്പ് നടന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ.
നഷ്ടമായ 40,000 രൂപ കേരള പോലീസിൻ്റെ സൈബർ വിഭാഗം കണ്ടെത്തി. മഹാരാഷ്ട്ര രത്നാകർ ബാങ്കിലാണ് പണം കണ്ടെത്തിയത്.
അകൗണ്ട് കേരള പോലീസ് ഇടപെട്ട് ബ്ലോക്ക് ചെയ്തു. പ്രതിയെ കണ്ടെത്താൻ കോഴിക്കോട് സൈബർ പോലീസ് അന്വേഷണം തുടങ്ങി.
നാല് ജിയോ ട്രാൻസാക്ഷനുകളായിട്ടാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണമെത്തിയതെന്നും പോലീസ് കണ്ടെത്തി.

കേരളത്തിൽ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പിൻ്റെ അന്വേഷണത്തിലാണ് സൈബർ ഓപ്പറേഷൻ വിഭാഗത്തിൻ്റെ നേട്ടം.
കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെ വാട്‌സാപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40,000 രൂപ തട്ടിയെടുത്തത്.
ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോകോളിൽ കണ്ടത്. മാത്രമല്ല പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. താൻ ഇപ്പോൾ ദുബായിയിലാണെന്നും ബന്ധുവിൻ്റെ ചികിത്സയ്ക്കായി പണം അത്യാവശ്യമാണെന്നും നാട്ടിൽ എത്തിയാലുടൻ തിരിച്ചു നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.

ആദ്യം 40,000 രൂപ ആവശ്യപ്പെട്ടയാൾ വീണ്ടും 35,000 രൂപ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നുകയുണ്ടായി. സുഹൃത്തിനെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലായത്. 1930 എന്ന ഹെൽപ് ലൈൻ നമ്പരിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ട മുഴുവൻ തുകയും കേരള പോലീസിൻ്റെ സൈബർ ഓപ്പറേഷൻ വിഭാഗം തട്ടിപ്പുകാരിൽനിന്ന് പിടിച്ചെടുത്ത് തിരികെ നൽകുകയായിരുന്നു.
പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായത്തിനായി അഭ്യർത്ഥന നടത്തിയാൽ പ്രതികരിക്കരുതെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഇത്തരത്തിൽ വ്യാജകോളുകൾ ലഭിച്ചാല്‍ ഉടന്‍ ആ വിവരം കേരള സൈബർ ഹെൽപ് ലൈൻ നമ്പരായ 1930ൽ അറിയിക്കണം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.