Kerala News Today-കൊല്ലം: കൊല്ലം കലാവേദി ഏർപ്പെടുത്തിയ പ്രഥമ പരിസ്ഥിതി പുരസ്ക്കാരം ഏറ്റുവാങ്ങി പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സൈനുദീൻ പട്ടാഴി. കഴിഞ്ഞ ദിവസം അഞ്ചാലുംമൂടിൽ വെച്ച് നടന്ന ചടങ്ങിൽ എം.പി പ്രേമചന്ദ്രനിൽ നിന്നാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്.
കഴിഞ്ഞ 30 വർഷം അദ്ദേഹം നടത്തിയ ഗവേഷണം, ശാസ്ത്ര സാക്ഷരത പ്രവർത്തനങ്ങൾ മാനിച്ചിട്ടാണ് അവാർഡ് നല്കിയത്.
ഡോ. സൈനുദീൻ പട്ടാഴിയ്ക്ക് നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
യു പി എസ് സി ബോർഡ് മെമ്പർ സ്ഥാനം ഉൾപെടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ കമ്മിറ്റികളിൽ വിദഗ്ധ അംഗമാണ് ഡോ. സൈനുദീൻ പട്ടാഴി.
Kerala News Today