Kerala News Today-പാലക്കാട്: പാലക്കാട് പിരായിരി പഞ്ചായത്ത് പ്രസിഡന്റ് സുഹറ ബഷീര്‍ രാജിവച്ചു.
ബിജെപി പിന്തുണയോടെയാണ് ജനതാദള്‍ എസ് അംഗം പ്രസിഡന്റായത്. നാലു ദിവസം മുന്‍പാണ് പഞ്ചായത്തില്‍ എല്‍ഡിഎഫ് അധികാരത്തിെലത്തിയത്.
സിപിഎം–ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് കോണ്‍ഗ്രസ് അടക്കം ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
എല്‍ഡിഎഫ് ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനത്തെ തുടര്‍ന്നാണ് രാജി. 2l അംഗങ്ങളുള്ള പിരായിരി പഞ്ചായത്തില്‍ യുഡിഎഫ് 10, എല്‍ഡിഎഫ് 8, ബിജെപി 3 എന്നിങ്ങനെയാണ് സീറ്റ് നില. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി സുഹറ മത്സരിച്ചപ്പോള്‍ 11 വോട്ടുകള്‍ ലഭിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗ് അംഗം ഷെറീന ബഷീറിന് 10 വോട്ടും ലഭിച്ചു.
ബിജെപിയുടെ മൂന്ന് വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് രാജി.
വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രക്രിയ വൈകിയതിനാലാണ് രാജി സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതെന്ന് സുഹറ ബഷീര്‍ പറഞ്ഞു.
ബിജെപിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെ ഒരിടത്തും ഭരണം നടത്തില്ലെന്നതാണ് എല്‍ഡിഎഫിൻ്റെ നയം. ഇതിനു വിരുദ്ധമായി പ്രാദേശിക തലത്തില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.
Kerala News Today