Kerala News Today-തൃശ്ശൂർ: സംസ്ഥാനത്ത് വീണ്ടും പനിമരണം. തൃശ്ശൂർ വല്ലച്ചിറ സ്വദേശിയായ ഇലത്താള കലാകാരൻ ചെറുശേരി ശ്രീകുമാറാണ്(41) മരിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് അന്ത്യം.
പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെയാണ് ശ്രീകുമാറിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ ഇന്ന് പുലർച്ചെയോടെ ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
തൃശ്ശൂർ, ആറാട്ടുപുഴ, തൃപ്രയാർ, കൂടൽ മാണിക്യം, തൃപ്പുണിത്തുറ, ഉത്രാളിക്കാവ് തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു ശ്രീകുമാർ.
ഇലത്താള കലാകാരൻ വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനാണ് ശ്രീകുമാർ.
Kerala News Today