Kerala News Today-കണ്ണൂർ: സഹോദരനെയും കുടുംബത്തെയും തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു.
കണ്ണൂർ പാനൂർ പത്തായക്കുന്നിൽ ഇന്നലെ രാത്രിയാണ് സംഭവം. അനിയനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു.
പത്തായക്കുന്ന് സ്വദേശി രഞ്ജിത്താണ് തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് സഹോദരൻ രജീഷ്, ഭാര്യ സുബിന, മകൻ ആറ് വയസുകാരൻ ദക്ഷൻ തേജ് എന്നിവരുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. ഇവർക്ക് പൊള്ളലേറ്റു. തീയിട്ടതിനു ശേഷം രഞ്ജിത്ത് കിടപ്പുമുറിയിൽ കയറി തൂങ്ങിമരിച്ചു. പൊള്ളലേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Kerala News Today