Kerala News Today-പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ യുവാക്കൾ മർദിച്ചതായി പരാതി.
പേങ്ങാട്ടിരി സ്വദേശി അഷറഫിനാണ് മർദനമേറ്റത്. ഗൂഗിൾ പേ വഴി പണം അയച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു മർദനമെന്നാണ് പരാതി.
ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചെർപ്പുളശ്ശേരി പോലീസ് അന്വേഷണം തുടങ്ങി. കണ്ടാലറിയുന്ന 8 പേര്‍ക്കതിരെ പോലീസ് കേസ് എടുത്തു.
ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് ഒരു സംഘം പട്ടാമ്പി റോഡ് മഞ്ചക്കല്ലിലെ ഭാരത് പെട്രോളിയം പമ്പിലെ ജീവനക്കാരന് അഷ്റഫിനെ മര്‍ദിച്ചത്.
ഗൂഗിൾ പേ വഴി നല്കിയ പണം പരിശോധിക്കണമെന്ന് ജീവനക്കാരന് പറഞ്ഞതിനെ തുടര്‍ന്നാണ് പ്രശ്നനമുണ്ടായത്. ജീവനക്കാരനും വന്നവരും തമ്മില്‍ ചെറിയ വാക്കുതര്‍ക്കം ഉണ്ടാവുകയും അവര്‍ പിരിഞ്ഞു പോവുകയും ചെയ്തു. എന്നാല്‍ സംഭവത്തിനു ശേഷം ഒരു കൂട്ടമാളുകള്‍ വന്ന് ആക്രമണം നടത്തുകയായിരുന്നു.
ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് ചെര്‍പ്പുളശ്ശേരി പോലീസ് അറിയിച്ചു.
Kerala News Today