Kerala News Today-കണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ശുചിമുറിയിൽ കയറി വാതിൽ പൂട്ടി യാത്രക്കാരൻ.
കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിലാണ് യാത്രക്കാരൻ കുടുങ്ങിയത്. എന്നാൽ ഇയാൾ മനപൂർവ്വം വാതിൽ അടച്ച് ഇരിക്കുന്നതാണോയെന്നും റെയിൽവേ പോലീസ് പരിശോധിച്ചു വരികയാണ്. അതേസമയം, ഇയാൾ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു.
അകത്തുനിന്ന് തുറക്കാവുന്ന വാതില്‍ തുറക്കാന്‍ ഇയാള്‍ തയാറാകുന്നില്ലെന്ന് ട്രെയിന്‍ ജീവനക്കാര്‍ പറഞ്ഞു.
ടിക്കറ്റെടുക്കാത്തതിനാല്‍ മനഃപൂര്‍വം വാതിലടച്ച് ഇരിക്കുന്നതാകാമെന്നാണ് നിഗമനം. പേടിച്ചിട്ടാകാം വാതില്‍ തുറക്കാത്തതെന്ന് റെയില്‍വേ പോലീസ് പറയുന്നു. സെന്‍സര്‍ ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ ട്രെയിന്‍ ഷൊര്‍ണൂര്‍ എത്തണം.
കോഴിക്കോട് എത്തിയപ്പോള്‍ ഇയാളോട് ഇറങ്ങാന്‍ ആര്‍ടിഎഫും പോലീസും ഹിന്ദിയില്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും അതിനോട് പ്രതികരിക്കന്‍ അദ്ദേഹം തയ്യാറാകുന്നില്ല.
കോഴിക്കോട് നിന്ന് ഇതേ കംപാര്‍ട്ടുമെന്റില്‍ വി ശിവന്‍കുട്ടിയും കയറിയിട്ടുണ്ട്. ഇയാളെ ശുചിമുറിയില്‍ നിന്ന് ഇറക്കാനുള്ള എല്ലാ ശ്രമവും ജീവനക്കാര്‍ നടത്തുന്നുണ്ട്.
മന്ത്രിയുള്‍പ്പടെ ട്രെയിനില്‍ ഉള്ള സാഹചര്യത്തില്‍ സെന്‍സര്‍ ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ ഏറെ സമയമെടുക്കുമെന്നതിനാല്‍ ഒരു പക്ഷേ തിരുവനന്തപുരത്ത് എത്തിയ ശേഷമെ നടപടി ഉണ്ടാവുകയുള്ളു.
Kerala News Today