Kerala News Today-കൊച്ചി: തെരുവുനായ വട്ടം ചാടിയതിനെ തുടര്‍ന്ന് ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം.
എറണാകുളം മൂലംപ്പള്ളി സ്വദേശി സാൾട്ടൺ(24) ആണ് മരിച്ചത്. എറണാകുളം കണ്ടയ്നർറോഡ് കോതാട് ഭാഗത്താണ് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിലെത്തിയ സാൽട്ടൺ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട് റോഡിൽ വീണു. ഈ സമയത്ത് പിറകെ വന്ന ലോറിക്കടിയിൽ സാൽട്ടൻ പെടുകയായിരുന്നു. കളമശ്ശേരിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സാൾട്ടൻ. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
Kerala News Today