Kerala News Today-കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് 54 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി.
യൂണിവേഴ്സിറ്റിയുടെ പരീക്ഷ ഭവനിൽ നിന്നാണ് ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ടത്. പേരെഴുതാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്.
കാണാതായ ഈ ഫോർമാറ്റിൽ വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആകും. 20 കോഴ്‌സുകളുടെ സർട്ടിഫിക്കേറ്റ് ഫോർമറ്റുകളാണ് നഷ്ടപെട്ടത്.
യൂണിവേഴ്‌സിറ്റിയിൽ പ്രാഥമിക പരിശോധന തുടങ്ങി. സെക്ഷനിൽ വിശദമായ പരിശോധന നടത്താൻ വൈസ് ചാൻസലർ പരീക്ഷ കൺട്രോളർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സെക്ഷനിൽ തന്നെ മറ്റെവിടെയെങ്കിലും സ്ഥാനം തെറ്റി പോയതാണോ എന്ന് പരിശോധന നടക്കുകയാണ്.
ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാകും പോലീസിനെ സമീപിക്കുക. ബന്ധപ്പെട്ട സെക്ഷനിലെ ജീവനക്കാരിൽ നിന്നും വിവരം ശേഖരിക്കുകയാണ്.
Kerala News Today