Kerala News Today-കാസർഗോഡ്: വ്യാജരേഖക്കേസില്‍ നീലേശ്വരത്ത് രജിസ്റ്റര്‍ ചെയ്ത കേസിലും മുന്‍കൂര്‍ ജാമ്യം തേടി കെ വിദ്യ.
കാസർഗോഡ് ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ഹര്‍ജി കോടതി ശനിയാഴ്ച പരിഗണിക്കും.
അവിവാഹിതയാണ്, ആ പരിഗണന നൽകണമെന്നും വിദ്യ ജാമ്യ ഹർജിയിൽ പറയുന്നു. ജാമ്യം നിഷേധിക്കേണ്ട തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ലെന്നും ഹർജിയിലുണ്ട്.
അതേസമയം ഒളിവില്‍ കഴിയുന്ന വിദ്യയെ കണ്ടെത്താന്‍ പതിനഞ്ചാം ദിവസവും പോലീസിന് കഴിഞ്ഞിട്ടില്ല.
അതിനിടെ, അട്ടപ്പാടി കോളേജിൽ വ്യാജ രേഖ ചമച്ചെന്ന കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബഞ്ചിലാണ് ഹർജി.
Kerala News Today