Latest Malayalam News - മലയാളം വാർത്തകൾ

ശസ്ത്രക്കിയക്കിടെ ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം

Kerala News Today-തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ ഏഴാം ക്ലാസ് വിദ്യാർഥിനി മരണപ്പെട്ടതിൽ ദുരൂഹത ആരോപിച്ച് കുടുംബം.
കാഞ്ഞിരംകുളം കാക്കലംകാനം അനീറ്റ ഭവനിൽ സെൽവരാജിൻ്റെയും അനിതയുടെയും മകൾ അലീനയാണ്(13) മരിച്ചത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നൽകി.
പുറംവേദനയെ തുടർന്നാണ് അലീനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് വ്യാഴാഴ്ച ശസ്ത്രക്രിയക്കിടെ അലീന മരണപ്പെടുകയായിരുന്നു. നട്ടെല്ലിൻ്റെ വളവ് കാരണമുള്ള പുറംവേദനയെത്തുടർന്നാണ് അലീന ആശുപത്രിയിൽ എത്തുന്നത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിഷേധിച്ച ബന്ധുക്കൾ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
അവിടെ ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ മൃതദേഹപരിശോധനയ്ക്കു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. നെല്ലിമൂട് സെയ്‌ന്റ് ക്രിസോസ്‌റ്റം ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അലീന.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.