Kerala News Today-തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാഫലം പിൻവലിച്ചതായി വ്യാജ വീഡിയോ തയ്യാറാക്കിയ ബിജിപി പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡിലെ ബിജിപി മെമ്പറായ നിഖിൽ മനോഹറാണ് അറസ്റ്റിലായത്. വിദ്യാഭ്യാസവകുപ്പിൻ്റെ പേരില്‍ വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രി നല്കിയ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. we can media എന്ന യൂട്യൂ ചാനൽ വഴിയാണ് ഇയാൾ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്.
Kerala News Today