Latest Malayalam News - മലയാളം വാർത്തകൾ

സംഗീത സംവിധായകൻ പി കെ കേശവൻ നമ്പൂതിരി അന്തരിച്ചു

Entertainment News-പാലക്കാട്: സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി കെ കേശവൻ നമ്പൂതിരി(84) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. പാലക്കാട് കോങ്ങാട് സ്വദേശിയാണ്. കേശവൻ നമ്പൂതിരി ഭക്തിഗാനരംഗത്ത് ഏറെ ശ്രദ്ധേയനായിരുന്നു. സംഗീത കാസറ്റ്സ് പുറത്തിറക്കിയ പുഷ്പാഞ്ജലി(1981), തരംഗിണിയുടെ വനമാല(1983) തുടങ്ങിയവ കേശവൻ നമ്പൂതിരിയുടെ ശ്രദ്ധേയമായ സം​ഗീത ആൽബങ്ങളാണ്.

വിഘ്നേശ്വരാ ജന്മ നാളികേരം, വടക്കുംനാഥന് സുപ്രഭാതം പാടും, ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം, അമ്പാടി തന്നിലൊരുണ്ണി, നെയ്യാറ്റിൻകര വാഴും തുടങ്ങിയവ മലയാളികൾ ഏറ്റെടുത്ത പ്രശസ്തമായ ഭക്തി​ഗാനങ്ങളാണ്. യേശുദാസ്, ജയചന്ദ്രൻ, സുജാത തുടങ്ങി നിരവധി പേർ കേശവൻ നമ്പൂതിരിയുടെ സം​​ഗീതത്തിൽ പാടിയിട്ടുണ്ട്. ഭക്തി​ഗാനങ്ങൾക്ക് പുറമെ നിരവധി ലളിത​ഗാനങ്ങൾക്കും കേശവൻ നമ്പൂതിരി സം​ഗീതം നൽകി. തൃശ്ശൂർ ആകാശവാണിയിലെ ജീവനക്കാരനായിരുന്ന കേശവൻ നമ്പൂതിരി 1998-ലാണ് വിരമിച്ചത്.

 

 

 

 

 

 

Entertainment News

Leave A Reply

Your email address will not be published.