Kerala News Today-കോട്ടയം: കോട്ടയം രാമപുരം ചക്കാമ്പുഴയിൽ കുറുക്കൻ്റെ ആക്രമണത്തിൽ നാലുപേർക്ക് പരുക്ക്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മുഖത്തും വിരലുകളിലും പരുക്കേറ്റു. ഇന്ന് രാവിലെ 6 മുതലായിരുന്നു അക്രമണം ഉണ്ടായത്. എഴാച്ചേരി ഭാഗത്ത് നെടുംമ്പള്ളിൽ ജോസ് എന്നയാളെ ആക്രമിച്ച ശേഷം കുറുക്കൻ ചക്കാമ്പുഴ വളക്കാട്ടുക്കുന്ന് ഭാഗത്തേക്ക് എത്തുകയായിരുന്നു. കുറുക്കനെ ഇതുവരെയും പിടികൂടാൻ ആയിട്ടില്ല.
നടുവിലാ മാക്കൽ ബേബി, നെടുംമ്പള്ളിൽ ജോസ്, തെങ്ങുംപ്പള്ളിൽ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളിൽ ജൂബി എന്നിവരെയാണ് കുറുക്കൻ ആക്രമിച്ചത്. ഇതിൽ നടുവിലാം മാക്കൽ ബേബി എന്നയാളുടെ മുഖത്ത് ഗുരുതരമായ പരിക്കുകളുണ്ട്. ഇദേഹത്തിൻ്റെ ഒരു വിരൽ ഭാഗികമായി കുറുക്കൻ കടിച്ചെടുത്തു. ഗുരുതരമായി പരിക്കേറ്റ ബേബിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Kerala News Today