Kerala News Today-കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഇന്നലെ രാത്രി യുവദമ്പതികള്‍ക്കുനേരെ ആക്രമണം. ബൈക്കില്‍ പോകുമ്പോള്‍ അഞ്ചംഗ സംഘം ആക്രമിച്ചെന്ന് ദമ്പതികള്‍ പറയുന്നു. ഇരിങ്ങാടന്‍പള്ളി സ്വദേശികളായ അശ്വിനും ഭാര്യക്കും നേരെയാണ് ആക്രമണമുണ്ടായത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദ്ദനമെന്നു ഇവര്‍ പറഞ്ഞു.
ഞായറാഴ്ച രാത്രി സിനിമ കണ്ടിറങ്ങി ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു സംഭവം. ദമ്പതികൾ ബൈക്കിൽ സഞ്ചരിക്കവെ പിന്നാലെ രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ഭാര്യയെ അസഭ്യം പറയുകയും മോശമായി പെരുമാറുകയുമായിരുന്നെന്ന് അശ്വിൻ പറയുന്നു. ഇത് ചോദ്യം ചെയ്തതോടെ സംഘം അശ്വിനെ മർദിച്ചു. ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ സഹിതം ഉടൻ നടക്കാവ് പോലീസിൽ പരാതി നൽകിയെന്നും അശ്വിൻ പറഞ്ഞു.
Kerala News Today