Latest Malayalam News - മലയാളം വാർത്തകൾ

കാട്ടുപോത്തിന് വെടിയേറ്റിരുന്നെന്ന് വനംവകുപ്പ്; നായാട്ടുകാർക്കായി തെരച്ചിൽ ഊർജിതം

Kerala News Today-കോട്ടയം: എരുമേലി കണമലയില്‍ ഇറങ്ങിയ കാട്ടുപോത്തിന് വെടിയേറ്റിരുന്നെന്ന് വനംവകുപ്പ്. നായാട്ടുകാര്‍ വെടിവച്ചതെന്നാണ് സംശയം. നായാട്ടുകാര്‍ക്കായി വനംവകുപ്പ് അന്വേഷണം തുടങ്ങി. കാട്ടുപോത്ത് ജനവാസ മേഖലയിലേക്ക് എത്തിയത് വെടിയേറ്റ ശേഷമാണെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് കാട്ടുപോത്തിന് വെടിയേറ്റ വിവരം വനംവകുപ്പ് അറിഞ്ഞത്.

വെടിയേറ്റത്തിൻ്റെ പ്രകോപനത്തിലായിരുന്നു കാട്ടുപോത്തിൻ്റെ ആക്രമണം. വനംവകുപ്പ് ഡിഎഫ്ഒ അടക്കം ഇക്കാര്യം വ്യക്തമാക്കുന്നു. ജനവാസ മേഖലയിലേക്ക് കാട്ടുപോത്ത് എങ്ങനെയെത്തിയെന്ന അന്വേഷണം പുരോഗമിക്കവെയാണ് കണ്ടെത്തൽ. നിലവിൽ കാട്ടുപോത്തിൻ്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച അന്വേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. ശബരിമല വനംമേഖലയിൽ നിന്നാണ് കാട്ടുപോത്ത് ജനവാസമേഖലയിലെത്തിയത്.

കാട്ടുപോത്തിന് ഉൾവനത്തിൽ വച്ചാണ് വെടിയേറ്റതെന്നാണ് സംശയം. വെടിവച്ച നായാട്ട് സംഘത്തെ കുറിച്ചുള്ള സൂചന വനംവകുപ്പിന് ലഭിച്ചതായാണ് റിപ്പോർട്ട്. ഉടൻ തന്നെ സംഘത്തെ പിടികൂടിയേക്കും. അതേസമയം കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോ പുറത്തേലിൻ്റെ സംസ്കാരം രാവിലെ 9 മണിക്ക് നടക്കും. സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ എരുമേലി റേഞ്ച് ഓഫിസിലേക്ക് നാട്ടുകാർ പ്രതിഷേധ ജാഥ നടത്തും.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.