Kerala News Today-മലപ്പുറം: മലപ്പുറത്ത് വിവാഹ സത്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ. മലപ്പുറം മാറഞ്ചേരിയിലാണ് സംഭവം. ബുധനാഴ്ച നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുളളവരാണ് ചികിൽസയിലുള്ളത്. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. ആരുടേയും സ്ഥിതി ഗുരുതരമല്ല.
വിവാഹത്തിന് ശേഷം കാലടിയിലെ വരൻ്റെ വീട്ടിലെ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി പോയ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമാണ് ഭക്ഷണം കഴിച്ച ശേഷം ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ഇന്നലെ മുതലാണ് ഛര്‍ദിയും വയറിളക്കവും കലശലായതോടെ ഭൂരിഭാഗം പേരും ആശുപത്രിയില്‍ ചികിത്സ തേടിയത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വിവാഹ സല്‍ക്കാരത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായത്.
Kerala News Today