Latest Malayalam News - മലയാളം വാർത്തകൾ

കുവൈറ്റിൽ പഴകിയ മൽസ്യം വിൽപ്പന നടത്തിയ 11 സ്റ്റാളുകൾ പൂട്ടിച്ചു

11 stalls selling stale fish shut down in Kuwait

കുവൈറ്റില്‍ പഴകിയ മത്സ്യം വിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് 11 സ്റ്റാളുകള്‍ പൂട്ടിച്ചു. മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലാത്ത മത്സ്യം പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുബാറക്കിയ മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ അടച്ചുപൂട്ടിയത്. വിപണിയില്‍ ലഭ്യമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തുടര്‍ച്ചയായ പരിശോധനാ ശ്രമങ്ങളുടെ ഭാഗമായാണ് ഈ അടച്ചുപൂട്ടലുകളെന്ന് അതോറിറ്റി അറിയിച്ചു. അംഗീകൃത ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാ വില്‍പ്പനക്കാരും പാലിക്കണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു.

Leave A Reply

Your email address will not be published.